Times Kerala

പൃഥ്വിരാജ് ചിത്രം “വിമാനം’ ഇന്‍റർനെറ്റിൽ

 

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം “വിമാനം’ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററിൽ എത്തിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

നവാഗതനായ പ്ര​ദീ​പ് എം. ​നാ​യ​ർ രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററിൽ തുടരുന്പോഴാണ് വ്യാജൻ ഇന്‍റർനെറ്റിൽ എത്തിയത്.

Related Topics

Share this story