Times Kerala

മുടി പിളരുന്നത് തടയാം

 
മുടി പിളരുന്നത് തടയാം

ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍. ഓരോ സുഗന്ധദ്രവ്യത്തിനും വേറിട്ട ഗുണവും സൗരഭ്യവും ഉപയോഗങ്ങളുമുണ്ട്. ചില സുഗന്ധവ്യഞ്ജനങ്ങള്‍ തീവ്രതകുറഞ്ഞതാവും ചിലതാകട്ടെ തീവ്രവും. ഭാരതത്തിന്റെ പാചകകലയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ത്യന്‍ ഭക്ഷണത്തിന്റെ സ്വാദ് തന്നെ അതിലുപയോഗിച്ചിരിക്കുന്ന കൂട്ടുകളാണ്. വളരെ ഉയര്‍ന്ന രീതിയിലുള്ള ഉത്പാദനവും ഉപഭോഗവും കാരണം ഇന്ത്യ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത് തന്നെ.

പുരുഷന്മാരുടെ തലമുടി സംരക്ഷണം ഇന്ന് ഒരു പ്രമുഖ വ്യാപാരമായി മാറിയിട്ടുണ്ട്. തലമുടി സംരക്ഷണം ഇന്ന് സ്ത്രീകള്‍ മാത്രം ശ്രദ്ധിക്കുന്ന കാര്യമല്ല. പുരുഷന്മാരെ ഉദ്ദേശിച്ചുള്ള നിരവധി മുടി സംരക്ഷണ വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. സ്ത്രീകളേപ്പോലെ തന്നെ പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. മുടിയുടെ പുറമേയുള്ള സംരക്ഷണ പാളി നഷ്ടപ്പെടുമ്പോളാണ് മുടിക്ക് വിള്ളലുണ്ടാകുന്നത്.

പല കാരണങ്ങളാല്‍ മുടിയുടെ അറ്റം പിളരാം. പുറത്ത് കൂടുതലായി സഞ്ചരിക്കുന്നവരും, ഏറെ സമയം ഹെല്‍മറ്റ് ഉപയോഗിക്കുന്നവരുമാണ് പുരുഷന്മാര്‍. ഇവയോടൊപ്പം മുടി ഉണക്കാനുള്ള ഉപകരണങ്ങളുടെ ഉപയോഗം, സലൂണുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവയും മുടി പിളരാനിടയാക്കും. ജീവിത ശൈലിയിലെ മാറ്റവും, മുടി സംരക്ഷണത്തിന്‍റെ അപര്യാപ്തതയും ഇതിന് കാരണമാകും.

മുടി പിളരുന്നത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. ഷാംപൂ ഉപയോഗിച്ചും, കണ്ടീഷണര്‍ ഉപയോഗിച്ചും മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല ഇത്. മുടി പളരുമ്പോള്‍ അറ്റം മുറിച്ച് കളയണമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ ഇത്തരത്തിലല്ലാതെ തന്നെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

1. നിലവാരമുള്ള ഉപകരണങ്ങള്‍
ഏറെ ആണുങ്ങളും മുടിക്ക് സ്റ്റൈല്‍ നല്കാന്‍ ഉപകരണങ്ങളുടെ സഹായം തേടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് നിലവാരമുള്ള, ശരിയായി ചൂട് നല്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നതാണ്. വില കുറഞ്ഞ ഉപകരണങ്ങള്‍ മുടിക്ക് തകരാറുണ്ടാക്കും. ബ്ലോ ഡ്രയറുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ ഇവ നല്ലൊരു ബ്രാന്‍ഡിന്‍റേതാവാന്‍ ശ്രദ്ധിക്കുക.

2. ശ്രദ്ധ
പല പുരുഷന്മാരെ സംബന്ധിച്ചും ക്ഷമയോടെയുള്ള മുടി സംരക്ഷണം പുതിയ കാര്യമായിരിക്കും. ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ ഉപയോഗത്തെ സംബന്ധിച്ച് വ്യക്തമായി മനസിലാക്കിയിരിക്കണം. ബ്ലോ ഡ്രയറിന്‍റെ അമിതമായ ഉപയോഗവും, മുടി നിവര്‍ത്താനുള്ള ശ്രമവും മുടി പൊട്ടിപ്പോകാനിടയാക്കും.

3. ഭക്ഷണക്രമം
പുരുഷന്മാര്‍‌ക്കുള്ള മുടി സംരക്ഷണമെന്നത് സ്റ്റൈലിന് മാത്രമല്ല. മുടിയുടെ ആരോഗ്യത്തിനായി മികച്ച ഒരു ഭക്ഷണക്രമവും പിന്തുടരേണ്ടതുണ്ട്. അവശ്യ പോഷകങ്ങളും, ഫോളിക് ആസിഡും, ബയോട്ടിനും അടങ്ങിയ ആഹാരങ്ങള്‍ പ്രധാനമാണ്. ഇലക്കറികള്‍, ഓറഞ്ച്, സോയബീന്‍, പുഴുക്കലരി, വാല്‍നട്ട് തുടങ്ങിയവ അടിസ്ഥാന പോഷകങ്ങള്‍ സമൃദ്ധമായി അടങ്ങിയവും മുടിക്ക് കരുത്ത് പകരുന്നവയുമാണ്.

4. ഉണക്കല്‍
കുളിക്ക് ശേഷം മുടി ബ്ലോ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നത് ശ്രദ്ധയോടെ വേണം. അല്ലെങ്കില്‍ ചൂട് മൂലവും, ശരിയായ രീതിയിലുമല്ലാത്തതിനാല്‍ മുടിക്ക് കേട് സംഭവിക്കും. മുടി സ്വഭാവികരീതിയില്‍ ഉണങ്ങുന്നതാണ് ഏറെ നല്ലത്. ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നതിന് മുമ്പ് 80-90 ശതമാനമെങ്കിലും മുടി ഉണങ്ങിയിരിക്കുന്നതാണ് നല്ലത്. നോസിലും, ചൂട് നിയന്ത്രണവും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.

5. മുറിക്കല്‍
പതിവായി മുടി സലൂണില്‍ പോയോ, സ്വയമോ മുറിക്കണം. മുടിയില്‍ എത്രത്തോളം പരിരക്ഷ നല്കിയാലും അല്പമൊക്കെ വിള്ളലുണ്ടാകും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മുടി മുറിച്ച് നിര്‍ത്തുന്നത് വഴി മുടിയിലെ വിള്ളല്‍ കൂടുതലാകാതിരിക്കാന്‍ സഹായിക്കും.

6. കണ്ടീഷണര്‍
മുടിയിലെ പിളര്‍പ്പ് തടയാനുള്ള ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് കുളിക്ക് ശേഷം ഒരു കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. ലൈവ് ഇന്‍ കണ്ടീഷണറാണ് ഉത്തമമെങ്കിലും തലയില്‍ ടവ്വല്‍ കെട്ടാറുണ്ടെങ്കില്‍ സാദാ കണ്ടീഷണര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടി പിളരുന്നതിന് പ്രത്യേകമായി ഉപയോഗിക്കുന്നതാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകും.

 

Related Topics

Share this story