Times Kerala

അമ്മയ്ക്കൊപ്പമുള്ള ഒരു സുന്ദര നിമിഷം ആരാധകർക്കായി പങ്കുവച്ച് മംമ്ത മോഹൻദാസ്

 

അമ്മയ്ക്കൊപ്പമുള്ള ഒരു സുന്ദര നിമിഷം ആരാധകർക്കായി പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. ലോസ് ഏഞ്ചൽസ് വീഥികളിലൂടെ മസിലൻ മസ്താങ് ഓടിക്കുന്ന ഒരു വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ”തനിക്ക് ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ചില മുഹൂർത്തങ്ങൾ സമ്മാനിച്ച വർഷമാണ് 2017. അതുകൊണ്ട് തന്നെ ഈ വർഷം അവസാനിക്കും മുൻപ് അമ്മയെ കൺവേർട്ടബിളിൽ കൊണ്ടുപോകണമെന്നുള്ള ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ്”.

”ആദ്യമായാണ് അമ്മ കൺവേർട്ടബിളിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ അമ്മ ഏറെ ത്രില്ലിലായിരുന്നു. അമ്മയുടെ ഫോട്ടോഗ്രാഫി മികച്ചതാണെന്നും താരം കൂട്ടിച്ചേർത്തു. അമ്മമാരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമോ അതോക്കെ അവർക്കായി ചെയ്യുക. കുടുംബത്തോടൊപ്പം സുന്ദര നിമിഷങ്ങൾ ആസ്വദിക്കാൻ മറക്കരുതെന്നും” താരം കൂട്ടിച്ചേർത്തു.

അമേരിക്കൻ നിർമാതാക്കളായ ഫോർഡിന്‍റെ ഏറ്റവും പ്രശസ്തമായ മോഡലാണ് മസ്താങ്. 310കുതിരശക്തിയും 350എൻഎം ടോർക്കും നൽകുന്ന 2.3 ലിറ്റർ ഇക്കോബൂസ്റ്റ് എൻജിനാണ് ഈ മിസിലൻ കാറിന് കരുത്തേകുന്നത്. ഏതാണ്ട് 31,085 അമേരിക്കൻ ഡോളറാണ് ഈ കൺവേർട്ടബിളിന്‍റെ വില.

Related Topics

Share this story