Times Kerala

വേണ്ടാത്തിടത്തു ആളുകെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ;പോസ്റ്റിനെ ട്രോളാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടി നല്‍കി സുരേഷ് ഗോപി

 
വേണ്ടാത്തിടത്തു ആളുകെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ;പോസ്റ്റിനെ ട്രോളാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടി നല്‍കി സുരേഷ് ഗോപി

പുതിയ ചിത്രമായ കാവലിന്‍റെ ചിത്രീകരണം ആരംഭിച്ചതായി നടന്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തന്‍റെ പോസ്റ്റിനെ ട്രോളാന്‍ ശ്രമിച്ചയാള്‍ക്ക് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

എടപ്പാള്‍ ഓട്ടത്തിനെപ്പറ്റിയുള്ള കഥയാണോ സേട്ടാ എന്നായിരുന്നു പരിഹസാരൂപേണയുള്ള കമന്‍റ്. ഇതിന് സുരേഷ് ഗോപി നല്‍കിയ മറുപടി അല്ല വേണ്ടാത്തിടത്തു ആളുകെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ എന്നായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്ത് ആര്‍എസ്എസ് നടത്തിയ ബെെക്ക് റാലിയേയും പൊലീസ് ലാത്തി ചാർജിനേയും പരിഹസിക്കുകയാണ് എടപ്പാള്‍ ഓട്ടം എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമാക്കുന്നതിന്. ഇതിനാണ് സുരേഷ് ഗോപി തിരിച്ചടിച്ചിരിക്കുന്നത്. താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

Related Topics

Share this story