Times Kerala

വിദ്യാര്‍ത്ഥിക്ക് ലൈംഗികച്ചുവയുള്ള മെസേജുകള്‍ അയച്ച അധ്യാപിക അറസ്റ്റില്‍

 

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിദ്യാര്‍ത്ഥിക്ക് ലൈംഗികചുവയുള്ള മെസേജ് അയച്ച അധ്യാപിക അറസ്റ്റില്‍. 15 വസയുകാരനായ വിദ്യാര്‍ത്ഥിക്ക് നഗ്‌നചിത്രങ്ങളും ലൈംഗിക സന്ദേശങ്ങളും അയച്ചതിനാണ് റോബിന്‍ ഡണ്‍ലാപ് എന്ന അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫ്‌ലോറിഡയിലെ ഹെയിന്‍സ് സിറ്റി സ്‌കൂളില്‍ ജോലി ചെയ്യുന്ന റോബിന്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്. എന്നാല്‍ 15 വയസുള്ള കുട്ടി തനിക്ക് 19 വയസ് ഉണ്ടെന്നാണ് റോബിനോട് പറഞ്ഞത്. രണ്ടുപേരും തമ്മില്‍ കൂടുതല്‍ അടുക്കുകയും പിന്നീട് മൊബൈല്‍ നമ്പര്‍ കൈമാറി അതുവഴി ചാറ്റിംഗും ആരംഭിച്ചു.

റോബിന്‍ നിരന്തരം കുട്ടിക്ക് ലൈംഗികചുവയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയുടെ അമ്മ അധ്യാപിയെ വിളിച്ച് തന്റെ മകന് 15 വയസ് പ്രായംമാത്രമാണ് ഉളളതെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ മകന് അയക്കരുതെന്നും താക്കീത് നല്‍കി.

എന്നാല്‍ അമ്മ പറഞ്ഞത് അനുസരിക്കാതെ വീണ്ടും കുട്ടിക്ക് നഗ്‌ന ചിത്രങ്ങളും സന്ദേശങ്ങളും അയക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുകയും റോബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടിയാണ് ജീവിതത്തില്‍ ആദ്യമായി തന്നെ മനസിലാക്കിയതെന്നും അതുകൊണ്ടാണ് അത്തരത്തിലുള്ള മെസ്സേജുകള്‍ അയച്ചതെന്നുമാണ് റോബിന്‍ പൊലീസിനോട് പറഞ്ഞത്.

റോബിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് അയച്ച മെസ്സേജുകള്‍ കണ്ടെത്തിയതായി പൊലീസ് ചീഫ് ചാര്‍ലി ബേഡ് പറഞ്ഞു. കുട്ടിയുടെ പ്രായവും മറ്റു വിരവങ്ങളും അറിഞ്ഞതിനുശേഷവും ലൈംഗികചുവയുള്ള മെസ്സേജുകള്‍ അയച്ചതിനാലാണ് റോബിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story