Times Kerala

വണ്ണം കുറയ്‌ക്കാന്‍ 11 വഴികള്‍

 
വണ്ണം കുറയ്‌ക്കാന്‍ 11 വഴികള്‍

ജീവിതശൈലിയില്‍ ഒറ്റ രാത്രിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വണ്ണം കുറയില്ല. . സ്ഥിരമായുള്ള ചെറിയ മാറ്റങ്ങളിലൂടെ ശരീര ഭാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.

ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍

സജീവമാവുക

ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ചെലവേറിയ ജിമ്മുകളില്‍ അംഗത്വമെടുക്കുകയോ പ്രത്യേകം ട്രെയ്‌നറെ വയ്‌ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. എപ്പോഴും എന്തെങ്കിലും ചെയ്‌ത്‌ സജീവമായിരിക്കുക. നടക്കുന്നത്‌ ഓരോ ദിവസവും കൂട്ടുക.

കാറിന്‌ പകരം നടത്തം

കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകാനും ജോലിസ്ഥലത്തേക്കും മറ്റും ചെറിയ ദൂരമെ ഒള്ളു എങ്കില്‍ കാര്‍ എടുക്കുന്നതിന്‌ പകരം നടന്നു പോവുക. എല്ലാ ദിവസവും ഇത്‌ ശീലമാക്കുന്നത്‌ ശരീരം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും.

പുതിയ ദിനചര്യ

കഴിക്കുന്നതില്‍ മാറ്റം വരുത്തിയതു കൊണ്ട്‌ മാത്രം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശരീര ഭാരം കുറയ്‌ക്കുന്നത്‌ വിജയകരമാക്കാന്‍ കഴിയില്ല. ആരോഗ്യകരമായ ശീലങ്ങള്‍ കൂടി വികസിപ്പിച്ചെടുക്കണം. ഇത്‌ പിന്നീട്‌ നിങ്ങളുടെ ദിനചര്യയായി അറിയാതെ മാറികൊള്ളും.

ചെറിയ ലക്ഷ്യങ്ങള്‍

ശരീര ഭാരം കുറയ്‌ക്കുക എന്നത്‌ ദിനചര്യയില്‍ വരുത്തുന്ന ഒരു മാറ്റമാണ്‌. അവസാന ലക്ഷ്യത്തെ കുറിച്ചുള്ള ചിന്ത ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തിയേക്കും പ്രത്യേകിച്ച്‌ വളരെ ഏറെ ശരീര ഭാരം കുറയ്‌ക്കണമെങ്കില്‍ . അതിനാല്‍ വലിയ ലക്ഷ്യങ്ങള്‍ ചെറിയ ലക്ഷ്യങ്ങളാക്കി നേടാന്‍ ശ്രമിക്കുക. ഓരോ ആഴ്‌ചയില്‍ കുറയ്‌ക്കേണ്ട ശരീര ഭാരം എത്രയെന്നോ എല്ലെങ്കില്‍ ഓരോ കിലോ വീതം കുറയ്‌ക്കുന്നത്‌ എങ്ങനെയെന്നോ ലക്ഷ്യമിടുക. ചെറിയ ലക്ഷ്യങ്ങള്‍ വേഗം നേടിയെടുക്കാന്‍ കഴിയും.

ഭക്ഷണം ആസൂത്രണം ചെയ്യുക

വിശക്കുമ്പോള്‍ കിട്ടുന്നതിന്‌ പകരം ഭക്ഷണത്തെ കുറിച്ച്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. മുന്‍കൂട്ടി ഭക്ഷണം പാകം ചെയ്യുന്നത്‌ പണവും ആഹാരവും നഷ്ടപ്പെടുത്താതിരിക്കാന്‍ സഹായിക്കും. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ആവശ്യമുള്ളത്‌ എഴുതി കൊണ്ടുപോകുന്നത്‌ നല്ലതാണ്‌.

കൂട്ടായിട്ടുള്ള ശ്രമം

ശരീര ഭാരം കുറയ്‌ക്കുന്നതിനുള്ള ശ്രമം തനിയെ നടത്തുന്നതിന്‌ പകരം ഇതിനായി ശ്രമിക്കുന്നവരുടെ പിന്‍ബലം കൂടി ലഭിക്കുന്നത്‌ കൂടുതല്‍ വിജയകരമാകുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌.

ആരോഗ്യദായകമായ പൊതു ഭക്ഷണം

ഭക്ഷണക്രമം പാലിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ ആഹാരം കഴിക്കണമെന്ന്‌ വിചാരിക്കുന്നവരുണ്ട്‌. ഇഷ്ടമുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല കഴിക്കുന്നതിന്റെ അളവ്‌ കുറച്ചാല്‍ മതി. പാകം ചെയ്യുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മറ്റ്‌ കുടുംബാംഗങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും നിങ്ങള്‍ക്കും കഴിക്കാം.

മേശയ്‌ക്ക്‌ മുമ്പിലിരുന്ന കഴിക്കുക

ടിവിയ്‌ക്ക്‌ മുമ്പിലും മറ്റും ഇരുന്ന ഭക്ഷണം കഴിക്കുന്നതിന്‌ പകരം എല്ലാവര്‍ക്കും ഒപ്പം മേശയ്‌ക്ക്‌ ചുറ്റുമിരുന്ന്‌ കഴിക്കുക. കഴിക്കുമ്പോള്‍ ശ്രദ്ധ മാറിപോയാല്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുന്നതറിയില്ല. ഇത്‌ കൂടുതല്‍ കഴിക്കാന്‍ കാരണമാകും.

അസൂയ ഉപേക്ഷിക്കുക

മറ്റുള്ളവര്‍ ലക്ഷ്യം നേടുമ്പോള്‍ അസൂയപ്പെടുന്നത്‌ ഒഴിവാക്കുക. പകരം ലക്ഷ്യം നേടാനുള്ള വാശി പ്രചോദനം നല്‍കും. എപ്പോഴും പോസിറ്റീവായി ചിന്തിക്കുക. മറ്റെയാള്‍ക്കൊപ്പം എത്താന്‍ എന്താണ്‌ ചെയ്യേണ്ടത്‌? അവരില്‍ നിന്ന്‌ എന്താണ്‌ പഠിക്കാനുള്ളത്‌ ? എന്ന്‌ ചിന്തിക്കുക. അവരുടെ സഹായവും പിന്‍ബലവും ആഴവശ്യപ്പെടുകയും ചെയ്യാം.

സംശയത്തിന്‌ പകരം വിശ്വാസം

നമ്മുടെ തോല്‍വികളില്‍ ഏറ്റവും വലിയ വിമര്‍ശകര്‍ നമ്മള്‍ തന്നെയാണ്‌. അതുപോലെ വിജയത്തില്‍ സ്വയം പ്രശംസിക്കുകയും വേണം. ആത്മവിശ്വാസം ഉണ്ടാകുന്നത്‌ കൂടുതല്‍ വിജയം നേടാന്‍ സഹായിക്കും. സ്വയം കുറ്റപ്പെടുത്തുന്നതിന്‌ പകരം സ്വയം സുഹൃത്തിനെ പോലെ സംസാരിക്കുക

ഇഷ്ട ഭക്ഷണം

നിങ്ങളുടെ ഇഷ്ടഭക്ഷണം ഇന്ത്യനോ ചൈനീസോ എന്തുമാകട്ടെ. ഇവ വാങ്ങുന്നതിന്‌ പകരം സ്വയം പാകം ചെയ്‌ത്‌ കഴിക്കുന്നതാണ്‌ പണവും ഭാരവും കുറയ്‌ക്കാന്‍ സഹായിക്കും.

Related Topics

Share this story