Times Kerala

ഈജിപ്തിലെ വിമാനത്താവളത്തിൽ ഭീകരാക്രമണം

 

കെയ്റോ: ഈജിപ്തിലെ സിനായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

വടക്കൻ സിനായ് പ്രവിശ്യയിലെ ഇസ്രയേൽ-പലസ്തീൻ അതിർത്തിയിലുള്ള വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. ഈജിപ്ഷ്യൻ സൈനിക വൃത്തങ്ങളാണ് ഈ വിവരം പുറത്ത് വിട്ടത്.

ആരാണ് ആക്രമണത്തിന്‍റെ പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Topics

Share this story