കുട്ടമല സിഎസ്ഐ എച്ച്എംഎസ് പള്ളിയുടെ അൾത്താരയും ജനാലകളും തകർത്ത നിലയിൽ. കഴിഞ്ഞ രാത്രി കരോൾ കഴിഞ്ഞു വന്ന സംഘമാണ് പള്ളി തകർത്ത നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. നെയ്യാർ ഡാം പോലീസ് രാത്രി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയിലെ വാതിലുകളും ജനൽ ചില്ലുകളും അൾത്താരയും തകർത്ത നിലയിലാണ്. പോലീസ് അന്വേഷണം തുടങ്ങി.
Also Read