Times Kerala

കാമുകിയെ ടൗവല്‍ മാത്രം ധരിപ്പിച്ച് തെരുവില്‍ നടത്തിച്ച് മൊബൈലില്‍ വീഡിയോ നിര്‍മ്മിച്ച യുവാവ് കുറ്റക്കാരനെന്ന് കോടതി

 

ന്യൂയോര്‍ക്ക് :തന്റെ കാമുകിയെ ഒരു ടൗവല്‍ മാത്രം ധരിപ്പിച്ച് തെരുവില്‍ കൂടി നടത്തിച്ച കേസില്‍ യുവാവ് കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു 26 വയസ്സുകാരനായ ജെയ്‌സണ്‍ മെലോ തന്റെ കാമുകിയെ ഈ വിധം പകല്‍ സമയത്ത് ന്യൂയോര്‍ക്കിലെ നിരത്തിലൂടെ നടത്തിച്ചത്. മദ്യ ലഹരിയിലായിരുന്നു യുവാവ് കാമുകിയോട് ഇത്തരത്തില്‍ പെരുമാറിയത്. മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ജെയ്‌സന് സംശയമുണ്ടായിരുന്നു. 2016 നവംബറില്‍ കാമുകി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഈ കുഞ്ഞ് തന്റെതല്ലായെന്നാണ് യുവാവ് വിശ്വസിച്ചിരുന്നത്. ഇതിന് പ്രതികാരമെന്നോണമാണ് കാമുകിയ ഭീഷണിപ്പെടുത്തി ഒരു ടൗവല്‍ മാത്രം നല്‍കി തെരുവിലൂടെ നടത്തിച്ചത്. ഈ ദൃശ്യങ്ങള്‍ പിറകെ നടന്ന് ജെയ്‌സണ്‍
തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അര്‍ദ്ധ നഗ്നയായ യുവതി ഇയാളോടുള്ള നീരസം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുവാവിന്റെ ശിക്ഷ കോടതി അടുത്തയാഴ്ച വിധിക്കും. ഏഴ് വര്‍ഷം വരെ യുവാവിന് തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Topics

Share this story