Times Kerala

അമേരിക്കയിൽ വീണ്ടും “തോമസ്’ കാട്ടുതീ പടരുന്നു

 

വാഷിംഗ്ടൺ; അമേരിക്കയിൽ വീണ്ടും കാട്ടുതീ പടരുന്നു. സാന്‍റ ബാർബറ കൗണ്ടിയില് ഉൾപ്പെടുന്ന പ്രദേശത്താണ് “തോമസ്’ കാട്ടുതീ പടരുന്നത്. ഇതേത്തുടർന്ന് കാടിനു സമീപത്തായി താമസിച്ചിരുന്നവരെയടക്കം നിരവധിപ്പേരെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചു. കാറ്റ് വീശുന്നതിനനുസരിച്ച് തീ പടരുന്നതിന്‍റെ ഗതി മാറാൻ സാധ്യതയുണ്ടെന്നും ഇതേത്തുടർന്നാണ് ഇത്രയേറെപ്പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചതെന്നുമാണ് വിവരം. ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ തീപിടുത്തമാണിത്.

Related Topics

Share this story