Times Kerala

ഭാര്യയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി മലയിടുക്കിൽ തള്ളി; യുവാവ് പിടിയിൽ

 

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശിയായ ലളിത് ജയിനാണ് തന്റെ ഭാര്യ സിൽക്കി ജയിനിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കൂട്ട് നിന്ന അടുത്ത ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ലളിത് യുവതിയെ ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഒരു ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മസൂരിയിലെ ഒരു മലയിടുക്കിൽ സിൽക്കിയുടെ ശവശരീരം ഉപേക്ഷിക്കുകയായിരുന്നു. തിരികെ വീട്ടിൽ വന്ന ലളിത് തിങ്കളാഴ്‌ച പുലർച്ചെ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പിന്നീട് തന്റെ മകളുടെ മരണത്തിൽ ലളിതിനെ സംശയമുണ്ടെന്ന് സിൽക്കിയുടെ മാതാപിതാക്കൾ പറഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും ലളിത് കുറ്റവാളിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

Related Topics

Share this story