Times Kerala

ആർഷി ഖാനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

 

വിവാദ മോഡലും ബിഗ് ബോസ്‌ 11 മത്സരാർത്ഥിയുമായ ആർഷി ഖാനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. ജലന്ദർ കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേഹത്ത് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ചിത്രങ്ങൾ വരച്ച് മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നതിനാണ് കേസ്.

മൂന്ന് മാസമായിട്ടും കോടതി നടപടികളോട് സഹകരിക്കാൻ താരം തയാറായിരുന്നില്ല. രണ്ടാം തവണയാണ് ആർഷിക്കെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Topics

Share this story