Times Kerala

പുതുവത്സരാഘോഷത്തിന് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യയെന്ന് ഭീഷണി

 

സണ്ണി ലിയോണിന്റെ പുതുവർഷ പാർട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തുള്ളത്.

സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ വരുന്നത്.

Related Topics

Share this story