Times Kerala

റോഡപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ലോറി ഇടിച്ച് ഏഴ് പേര്‍ മരിച്ചു

 

ബേതുല്‍: റോഡപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ലോറി ഇടിച്ച് ഏഴ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ബേതുള്‍ ജില്ലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് മാലിന്യം കയറ്റിവന്ന ലോറിയിടിച്ച് ഏഴ് പേര്‍ മരിച്ചത്. മുള്‍ട്ടാനി റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ രണ്ടുപേരെ വഴിയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ അപകടം നടന്നത്.

Related Topics

Share this story