Times Kerala

ഓർമശക്തി നഷ്ടപ്പെട്ടേക്കാം, മനോനില തകർന്നേക്കാം, എപ്പോൾ വേണമെങ്കിലും മരണം വന്നു വിളിച്ചേക്കാം.!! എന്തുകൊണ്ട് സിയാചിനിലെ ജീവിതം ദുർഘടമാകുന്നു.? കാരണങ്ങൾ ഇതാണ്…

ഓർമശക്തി നഷ്ടപ്പെട്ടേക്കാം, മനോനില തകർന്നേക്കാം, എപ്പോൾ വേണമെങ്കിലും മരണം വന്നു വിളിച്ചേക്കാം.!! എന്തുകൊണ്ട് സിയാചിനിലെ ജീവിതം ദുർഘടമാകുന്നു.? കാരണങ്ങൾ ഇതാണ്…

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ. സമുദ്രനിരപ്പിൽനിന്ന് 22000 അടി വരെ ഉയരത്തിലുള്ള ഇവിടം ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ശത്രു രാജ്യത്തിൻറെ ആക്രമണത്തെകാൾ കൂടുതൽ പ്രതികൂല കാലാവസ്ഥയാണ് ഇവിടെ ഇന്ത്യൻ സൈനികർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എപ്പോഴും കഠിനമായ തണുപ്പാണ് സിയാച്ചിനിൽ.പകൽ സമയങ്ങളിലെ ശരാശരി താപനില മൈനസ് 30 ഡിഗ്രിയാണ് ഇവിടുത്തെ താപനില. ഈ താപനില മൈനസ് 60 ഡിഗ്രീ വരെ താഴാം. അതിനാൽ തന്നെ തണുപ്പ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇവിടെ ജീവിക്കുന്നവർക്ക് നിരവധിയാണ്.

അമിതമായി അധ്വാനിച്ചാൽ ശ്വാസകോശവും തലച്ചോറും ഉടൻതന്നെ തകരാറിലാവും. ഇനി അധ്വാനിച്ചില്ലെങ്കിലും മാനസികമായി സൈനികർ തളർന്നു പോകാറുണ്ട്. കാരണം ഏത് ഭാഗത്തേക്ക് നോക്കിയാലും മഞ്ഞുമല മാത്രമാണ് കാണാൻ സാധിക്കുക. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഏതൊരു വ്യക്തിയുടെയും മനോനില തകർന്ന് പോകുക എന്നത് സ്വാഭാവികം മാത്രം.

ഓർമശക്തി നഷ്ടപ്പെട്ടേക്കാം, മനോനില തകർന്നേക്കാം, എപ്പോൾ വേണമെങ്കിലും മരണം വന്നു വിളിച്ചേക്കാം.!! എന്തുകൊണ്ട് സിയാചിനിലെ ജീവിതം ദുർഘടമാകുന്നു.? കാരണങ്ങൾ ഇതാണ്…

തണുപ്പ് കാരണം ഉറക്കം വിശപ്പ് എന്നിവയൊക്കെ സിയാച്ചിനിൽ വളരെ കൂടുതലാണ്. തണുപ്പിന്റെ കാഠിന്യം കാരണം പലപ്പോഴും ഓർമ്മ ശക്തി വരെ നഷ്ടപ്പെടാറുണ്ട് . കൂടാതെ സംസാരശേഷി നഷ്ടപ്പെടാം, ശരീരം തളരുന്ന അവസ്ഥ വരെ എത്താം. ഇങ്ങനെയുള്ള അവസരങ്ങളിൽ വൈദ്യസഹായം എത്തിക്കുന്നതും വളരെയധികം ദുഷ്കരമാണ്. പല സമയങ്ങളിലും സ്വയം ചികിത്സ തന്നെയാണ് സൈനികരുടെ ഏകാശ്രയം. കാരണം ഇത്രയും ദുഷ്കരമായ മേഖലകളിൽ ഡോക്ടർമാർ എത്തിപ്പെടുക എന്നതും വളരെ പ്രയാസമേറിയ കാര്യമാണ്.

ഓർമശക്തി നഷ്ടപ്പെട്ടേക്കാം, മനോനില തകർന്നേക്കാം, എപ്പോൾ വേണമെങ്കിലും മരണം വന്നു വിളിച്ചേക്കാം.!! എന്തുകൊണ്ട് സിയാചിനിലെ ജീവിതം ദുർഘടമാകുന്നു.? കാരണങ്ങൾ ഇതാണ്…

മാത്രമല്ല ഇഷ്ട ഭക്ഷണം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രമാണ് സിയാച്ചിനിൽ. ഇവിടെ ഏതൊരു പഴവും നിമിഷനേരംകൊണ്ട് മഞ്ഞുറഞ്ഞു പോകും. അതുകൊണ്ട് തന്നെ ടിന്നിൽ അടച്ചു സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു വേണം സൈനികർക്ക് മാസങ്ങളോളം ജീവൻ നിലനിർത്താൻ. ഭക്ഷണത്തിൻറെ ലഭ്യത കുറവും സൈനികരുടെ തുടരെത്തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ലോകത്തിലെ ഏറ്റവും ദുർഘടമായ സൈനിക മേഖലകളിൽ ഒന്നായിട്ടാണ് സിയാച്ചിൻ അറിയപ്പെടുന്നത്. കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാർ ഓരോമാസവും ഇവിടുത്തെ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നത്. എങ്കിലും ഓരോ ഭാരതീയനും അഭിമാനിക്കാം ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി ഇന്ന് നമ്മുടേതാണ്, നമ്മുടെ സൈനികരുടെ കൈകളിൽ ഭദ്രമാണ്.

Related Topics

Share this story