Times Kerala

മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രക്ക്

 

മുംബൈ: സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവന കണക്കിലെടുത്ത് ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രക്ക്. കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്‌കാരം നല്‍കുന്നത്. പ്രിയങ്ക ചോപ്രക്കുവേണ്ടി അമ്മ മധു ചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുണീസെഫിന്റെ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയാണ് 35കാരിയായ താരം.

Related Topics

Share this story