Times Kerala

പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

 
പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

പുരുഷ ബീജത്തിന് ഹാനീകരമാകുന്ന പല തരത്തിലുള്ള ഭക്ഷണങ്ങളുണ്ട്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയും ജീവിത ശൈലിയും എല്ലാം പുരുഷന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. അതിലുപരി അവരുടെ ലൈംഗിക ജീവിതത്തേയും ഇത്തരം പ്രശ്‌നങ്ങള്‍ ബാധിയ്ക്കുന്നുണ്ട്.

ഭക്ഷണങ്ങളില്‍ തന്നെ വാള്‍നട്ടും ഇലവര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നത് ബീജത്തിന്റെ ഗുണത്തേയും എണ്ണത്തേയും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതിന് പ്രതികൂലാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഭാവിയില്‍ അച്ഛനാവണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്.

സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

എണ്ണയില്‍ പൊരിച്ചെടുത്ത ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റിറോണിന്റെ അളവില്‍ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും.

കാപ്പി കുടിയ്ക്കാതെ ഒരു ദിവസം ആരംഭിയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍ കാപ്പിയിലെ കഫീന്‍ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് ബീജോത്പാദനത്തെ മോശമായി ബാധിയ്ക്കുന്നു.

പ്രോസസ്ഡ് മീറ്റ് കഴിയ്ക്കുന്നതും വിപരീത ഫലമാണ് ഉണ്ടാക്കുക. ഹോട്ട് ഡോഗ് പോലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം ഭാവിയെ ദോഷകരമായി തന്നെ ബാധിയ്ക്കും.

മദ്യപിക്കുന്നതും നെഗറ്റീവ് ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് ബാജോത്പാദനത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യുന്നു.

Related Topics

Share this story