Times Kerala

പുതിയ ബിസിനസ് ആപ്പുമായി വാട്ട്സ്ആപ്പ്

 

പുതിയ ബിസിനസ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് ബിസിനസ് ആപ്പില്‍ സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ടു നിറത്തിലുള്ള ടിക്ക് ബിസിനസ് ആപ്പിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും. ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്ട്സ്ആപ്പ് സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്. ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്ട്സ്ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്.

വാട്ട്സ്ആപ്പ് ബിസിസനസ് ആപ്പ് മുഖേന തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകളില്‍ ലഭ്യമാകും.

Related Topics

Share this story