Times Kerala

നഗ്‌നമായി ഇരിക്കാനും കെട്ടിപ്പിടിക്കാനും തയ്യാറാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ശമ്പളം

 

നഗ്‌നമായി ഇരിക്കാനും കെട്ടിപ്പിടിക്കാനും തയ്യാറാണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ശമ്പളം കിട്ടുന്ന ജോലി. ചിത്ര കലാകാരന്മാര്‍ക്കു മോഡലാകാന്‍ വേണ്ടി നഗ്‌നയായി മണിക്കൂറുകള്‍ ഇരിക്കുന്നതാണ് ജോലി. ഞെട്ടിപ്പിക്കുന്ന പ്രതിഫലമാണ് ഈ ജോലിക്ക് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള ജോലിയല്ല. മണിക്കൂറുകളോളം ഫോട്ടോഗ്രാഫേഴ്‌സിനു മുന്നില്‍ ഇത്തരക്കാര്‍ക്കു പോസ് ചെയ്യേണ്ടി വരും.

ഒരു വൈകാരിക കെട്ടുപാടുകളും ഇല്ലാതെ തന്നെ വിദേശ രാജ്യങ്ങളില്‍ ഇത് ഒരു തൊഴില്‍ മേഖലയാണ്. ഇങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിച്ച് ശമ്പളം വാങ്ങുന്ന നിരവധിയാളുകള്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ട്. മണിക്കൂറിന് 60 ഡോളര്‍ മുതല്‍ 80 ഡോളര്‍ വരെയാണ് ഈ ജോലി ചെയ്യുന്നവര്‍ക്കുള്ള ശമ്പളം.

വെറുതെ കിടന്ന് ഇറങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ശമ്പളം കിട്ടുന്ന ജോലിയുണ്ട്. വേണമെങ്കില്‍ കിടന്നുറങ്ങുകയും ചെയ്യാം. കിടക്ക കമ്പനികള്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലുമൊക്കെയാണ് ഇവര്‍ക്ക് ജോലി. മെത്ത പരിശോധിക്കലാണ് ജോലി. മെത്തയ്ക്കു കുഴിയുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങള്‍ക്കു ഘനം ഉണ്ടോ എന്നിവയൊക്കെയാണ് ഇവര്‍ പ്രധാനമായും പരിശോധിക്കുന്നത്.

Related Topics

Share this story