Times Kerala

ശാരീരിക ബന്ധത്തിലേർപ്പെടാൻ 2000 ദിർഹം നൽകി യുവതിയെ ബുക്ക് ചെയ്തു, ഫ്‌ളാറ്റിലെത്തിയ 29 കാരന് കിട്ടിയത് എട്ടിന്‍റെ പണി 

 

ദുബൈ: ശാരീരിക ബന്ധത്തിലേർപ്പെടാൻ 2000 ദിർഹം നൽകി ബുക്ക് ചെയ്ത 29 കാരന് കിട്ടിയത് എട്ടിന്റെ പണി കിട്ടി.പറഞ്ഞ് ഉറപ്പിച്ചത് പ്രകാരം  യുവതിയുടെ ഫ്‌ളാറ്റിലെത്തിയ 29 കാരനെ ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ ചേർന്ന് കൊള്ളയടിച്ചു. ദുബൈയിൽ സന്ദർശന വിസയിലെത്തിയ സുഡാൻ സ്വദേശിയാണ് 17,631 ദിർഹം (ഏകദേശം മൂന്ന് ലക്ഷം ) കൊള്ളയടിച്ചെന്ന് ആരോപിച്ച് നൈജീരിയ യുവതിക്കെതിരെ പരാതി നൽകിയത്.

നൈറ്റ് ക്ലബിൽ വെച്ച് സുഹൃത്ത് നൽകിയ നമ്പറിലേക്ക് വിളിച്ച് യുവതിയെ ബനധപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. ഫോണിൽ പറഞ്ഞ് ഉറപ്പിച്ചത് പ്രകാരം 2000 ദിർഹവുമായി ഫ്‌ളാറ്റിലെത്തിയപ്പോൾ ഒരു യുവതിക്ക് പകരം നാല് പേരുണ്ടായിരുന്നെന്നും അവർ തന്നെ ഉപദ്രവിച്ച ശേഷം കൈവശമുണ്ടായിരുന്ന 17,631 ദിർഹം മോഷ്ടിക്കുകയുമായിരുന്നുവെന്നും അയാൾ പറഞ്ഞു.

സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതികളിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരാതിക്കാരൻ പിടികൂടുകയും പോലീസിനെ ഏല്പിക്കുകയും ചെയ്തു.

.

Related Topics

Share this story