Times Kerala

കണ്ണൂരിൽ യാത്രാബോട്ട് മുങ്ങി

 

കണ്ണൂർ: അഴീക്കലിൽ 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് മുങ്ങി. എൻജിൻ തകരാറിനെ തുടർന്നാണ് ബോട്ട് മുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.

Related Topics

Share this story