Times Kerala

ഇന്തോനേഷ്യയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 20 പേർ മരിച്ചു

 

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേർ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത് .2000ലേറെപ്പേർ താമസ സ്ഥലം വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് വിവരം.

വെള്ളപ്പൊക്കത്തിൽപ്പെട്ട് അഞ്ച് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Topics

Share this story