Times Kerala

‘പ​ത്മാ​വ​തി’യ്ക്ക് പിന്തുണയുമായി സിനിമാ സംഘടനകൾ

 

മുംബൈ: ബോളിവുഡ് ചിത്രം ‘പ​ത്മാ​വ​തി’ നേരിടുന്ന ഭീക്ഷണികള്‍ക്കെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ രംഗത്ത്. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷന്‍ ‘ബ്ലാക്ക് ഔട്ട്’ ചെയ്ത് പ്രതിഷേധിക്കാന്‍ വിവിധ സിനിമാ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. മുംബൈയിലെ എല്ലാ ഷൂട്ടിങ് യൂണിറ്റുകളും ചിത്രീകരണം നിര്‍ത്തി ലൈറ്റുകള്‍ അണച്ചാണ് പ്രതിഷേധിക്കുക. ഉച്ചക്ക് മൂന്നു മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക് ഔട്ട് പ്രതിഷേധത്തിന് തുടക്കമാകും.

ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്സ് അസോസിയേഷൻ (ഐ.എഫ്.ടി.ഡി.എ) അടക്കം 20 സംഘടനകളാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. ഞാന്‍ സ്വതന്ത്രയാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Related Topics

Share this story