Times Kerala

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി

 

ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story