Times Kerala

ബ്ലൂവെയില്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

 

ദില്ലി: കൗമാരക്കാരെ കെണിയില്‍ വീഴ്ത്തുന്ന ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബ്ലൂവെയില്‍ ഗെയിം നിരോധിക്കാന്‍ സാങ്കേതികമായ പ്രയാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍ ഗെയിമുകള്‍ ആപ്ലിക്കേഷന്‍ ഗെയിമുകള്‍ പോലെ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം ബ്ലൂ വെയിൽ പോലുള്ള സോഷ്യൽ മീഡിയ ഗെയിമുകളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

പ്രത്യേക ലിങ്കുകള്‍ വഴി ലഭ്യമാകുന്ന ബ്ലൂവെയില്‍ ഗെയിം 50 ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിചിത്രമായ നിര്‍ദേശങ്ങളിലൂടെ മുന്നോട്ട് പോകുന്ന കളിക്കാരന്‍ അവസാനഘട്ടത്തില്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുന്നത്. റഷ്യയില്‍ 130 ഒാളം പേരുടെ ജീവനാണ് മരണക്കളി പൊലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story