Times Kerala

ച​വ​റ​യി​ൽ സം​ഘ​ർ​ഷം തുടരുന്നു; ആ​റു​കാ​റു​ക​ൾ അ​ടി​ച്ചു ​ത​ക​ർ​ത്തു

 

ച​വ​റ: കൊല്ലം ചവറയിൽ സംഘർക്ഷം തുടരുന്നു. പ​ന്മ​ന വ​ട​ക്കും​ത​ല സ്വ​ദേ​ശി​യും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ എ​സ്. ദി​ലീ​പി​ന്‍റെ വീ​ട് അ​ടി​ച്ചു​ ത​ക​ർ​ത്തു. വീ​ട്ടി​ൽ കി​ട​ന്ന നാ​ലു​കാ​റു​ക​ളും ന​ശി​പ്പി​ച്ചു. പ​ന്മ​ന ചോ​ല​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷി​ന്‍റെ വീ​ടും അ​ടി​ച്ചു​ത​ക​ർ​ത്തു. ച​വ​റ തോ​ട്ടി​നു​വ​ട​ക്ക് രാ​ജ് സ്ഥി​ര​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ​പാ​ളി​ക​ൾ ത​ക​ർ​ത്തു. ര​ണ്ട് കാ​റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും ത​ക​ർ​ത്തു. വീ​ടി​ന്‍റെ മു​ന്നി​ലി​രു​ന്ന ബൈ​ക്ക് അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം എ​സ്ഡി​പി​ഐ-സി​പി​എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

Related Topics

Share this story