ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബർ ഏഴിനാണ് കാണാതാവുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്റേതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി.