Times Kerala

ഓ​പ്പ​റേ​ഷ​ൻ റോ​മി​യോ: തലസ്ഥാനത്ത് ഇരുനൂറോളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ൽ

 

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളേ​യും പെ​ണ്‍​കു​ട്ടി​ക​ളേ​യും ശ​ല്യം ചെ​യ്യു​ന്ന പൂ​വാ​ല​ൻ​മാ​രെ കു​ടു​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ റോ​മി​യോ എ​ന്ന പേ​രി​ൽ തിരുവനന്തപുരം സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​നൂ​റോ​ളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ൽ. സ്കൂ​ൾ, കോ​ള​ജ്, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും സ്ത്രീ​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തി​യ​വ​രെ​യാ​ണു പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും പു​രു​ഷ, വ​നി​താ പോ​ലീ​സു​കാ​രെ മ​ഫ്തി​യി​ൽ വി​ന്യ​സി​ച്ചാ​ണ് പൂ​വാ​ല​ന്മാ​രെ കു​ടു​ക്കി​യ​ത്. ഇ​വ​രി​ൽ 80 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 120 പേ​ർ​ക്കെ​തി​രേ പെ​റ്റി​ക്കേ​സെ​ടു​ത്തു വി​ട്ട​യ​ച്ചു. ഇ​ത്ത​രം മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related Topics

Share this story