Times Kerala

പൂവേ സെംപൂവേ നിൻ വാസം വരൂ!, പ്രണയഗാനത്തിന് ചുവടുവെച്ച് നടി അനു സിത്താര

 
പൂവേ സെംപൂവേ നിൻ വാസം വരൂ!, പ്രണയഗാനത്തിന് ചുവടുവെച്ച് നടി അനു സിത്താര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് മലയാളികളുടെ പ്രിയതാരം അനു സിത്താര. ഇപ്പോഴിതാ ഫേസ്ബുക്കില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രണയാര്‍ദ്രയായി ഒരു തമിഴ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന അനു സിത്താരയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

പൂവേ, സെം പൂവേ നിന്‍ വാസം വരും’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം നാണത്തോടെ അഭിനയിക്കുന്ന അനു സിത്താരയുടെ വീഡിയോ അതിവേഗമാണ് വൈറലായത്. പിന്നാലെ നടിയെ പ്രശംസിച്ച് കൊണ്ട് നിരവധി ആളുകളാണ് എത്തിയത്.

Related Topics

Share this story