Times Kerala

പുരുഷന്മാര്‍ക്ക് സെക്സിനിടയില്‍ മരണസാധ്യത കൂടുതല്‍

 

ലൈംഗിക ബന്ധം ജീവന് ഭീഷണിയേയല്ല എന്നവാദം  പൂര്‍ണ്ണമായും ശരിയല്ല. ലൈംഗിക ബന്ധത്തിനിടയില്‍ പെട്ടന്നുള്ള ഹൃദാഘാതത്തിന് സാധ്യത തള്ളക്കളയാന്‍ പറ്റില്ല. സഡന്‍ കാര്‍ഡിയാക്ക് അറസ്റ്റ് (എസ്.സി.എ) എന്നാണ് ഇതിനെ പറയുന്നത്. ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി റിപ്പോര്‍ട്ട് പ്രകാരം ലൈംഗിക ബന്ധത്തിനിടയില്‍ മരണ സാധ്യത കൂടുതല്‍ പുരുഷന്മാരിലാണ്.
4500 ഹൃദയാഘാത മരണ കേസുകളാണ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് വിധേയമാക്കിയത്. എന്നാല്‍ ഇതില്‍ 34 കേസുകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തിനിടയില്‍ സംഭവിച്ചവയുള്ളൂ. ഇത് ആശ്വാസകരമായ കാര്യം തന്നെ. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുരുഷന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
റിപ്പോര്‍ട്ട് ചെയ്ത 34 കേസില്‍ 32 എണ്ണവും സംഭവിച്ചത് പുരുഷന്മാര്‍ക്കാണ്.അതായത് സെക്സിനിടയില്‍ ഹൃദയാഘാതം വന്ന് മരിക്കാനുള്ള പുരുഷന്‍റെ സാധ്യത ഒരു ശതമാനമാണെങ്കില്‍, സ്ത്രീകളില്‍ അത് 0.1 ശതമാനമാണ്.

Related Topics

Share this story