Times Kerala

ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കളുടെ പ്രൈസ് മണി: മന്ത്രി റിപ്പോർട്ട് തേടി

 
ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കളുടെ പ്രൈസ് മണി: മന്ത്രി റിപ്പോർട്ട് തേടി

ദേശീയ സ്‌കൂൾ കായികമേളയിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് നൽകുന്ന പ്രൈസ് മണി ലഭിച്ചില്ലെന്ന പരാതിയിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് തേടി. 2012-13 മുതൽ 2015-16 വരെയുള്ള കാലയളവിലെ കുടിശ്ശികയായ 2,54,60,000 രൂപ അനുവദിച്ച് 2018 ൽ സർക്കാർ ഉത്തരവായിരുന്നു. നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ ടി.വി. രാജേഷ് എം.എൽ.എ.യുടെ ചോദ്യത്തിന് ഉത്തരമായി വിദ്യാഭ്യാസ മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. 2016-17, 2017-18 വർഷങ്ങളിൽ മെഡൽ നേടിയ കുട്ടികൾ ഓൺലൈൻ വഴി നല്കിയ അപേക്ഷകൾ പരിശോധിച്ച് കാഷ് അവാർഡുകൾ നല്കിവരുന്നു. 2016-17 വർഷത്തിൽ അർഹത നേടിയ 91 പേർക്ക് 18,95,000 രൂപയും, 2017-18 ൽ 95 പേർക്ക് 19,15,000 രൂപയും ഇതിനകം നല്കി. അഞ്ജലി പി.ഡി.യുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് കാഷ് അവാർഡ് നല്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറ്റു കുട്ടികളുടെ അപേക്ഷ ലഭിക്കുന്ന മുറക്ക് കാഷ് അവാർഡ് നല്കുമെന്ന് മന്ത്രി അറിയിച്ചു.

Related Topics

Share this story