Nature

ഹേയ്‌ജൂഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിവിൻ പോളി ചിത്രം ‘ഹേയ്‌ജൂഡി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ർ എത്തി. ‘ഇവിടെ’എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രം , തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്നിങ്ങനെ പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

തികച്ചും വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രാമായ ജൂഡായി എത്തുന്നതും നിവിൻ തന്നെയാണ്. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നിവിന്‍റെ നായിക. ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുക. തൃഷയുടെ ആദ്യ മലയാള ചിത്രമാണ് ഹേയ്‌ജൂഡ്.

ഗോവയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.