Times Kerala

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് വാരം കടവിനടുത്ത പുഴയില്‍ മീന്‍പിടിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാരം കൂരുമ്പക്കാവിനടുത്ത സുരേഷിന്റെ മകന്‍ സുകേഷി(28)ന്റെ മൃതദേഹമാണ് ഇന്ന് കാലത്ത് പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ഗവര്‍മ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കയറി ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നു. ഇതിനിടയില്‍ വെള്ളത്തില്‍ വീണ ചെരിപ്പെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സുകേഷിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍പെട്ടാണ് സുകേഷിനെ കാണാതായത്. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് ഇന്ന് കാലത്ത് മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story