തിരുവനന്തപുരം:കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടക്കായി വാദിക്കാനെത്തിയ കോൺഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തൻഖയെ വീണ്ടും രൂക്ഷമായി വിമർശിച്ച് വി.എം.സുധീരൻ. ചാണ്ടിക്കായി വാദിക്കാനുള്ള തൻഖയുടെ വരവ് കോൺഗ്രസ് പാർട്ടിക്ക് തീർത്തും അപമാനകരമാമെന്ന് സുധീരൻ പറഞ്ഞു. കേസിൽ തൻഖ ഹാജരാകരുതെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരനും നിലപാടാവർത്തിച്ച് രംഗത്തെത്തിയത്.
Also Read