Times Kerala

പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന യുവതിയുമായി പുരോഹിതന്‍ ഒളിച്ചോടി

 

പള്ളിയില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ വന്ന യുവതിയുമായി പുരോഹിതന്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തുള്ള  ഒരു പള്ളിയിലെ പുരോഹിതനാണു ഇവിടെ സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ വന്ന യുവതിയുമായി പ്രണയത്തിലായി ഒടുവില്‍ ഒളിച്ചോടിയത്‌. പള്ളിയില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ എത്തിരുന്ന കീഴായിക്കോണം സ്വദേശിയായ യുവതിയുമായാണു പുരോഹിതന്‍ നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. യുവതിയുമായി ഇയാള്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു എന്നു പറയപ്പെടുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന പുരോഹിതന്‍ കോട്ടയം സ്വദേശിയാണ് എന്നാണ് അറിയുന്നത്.

ഇരുവരും ഒളിച്ചോടി എങ്കിലും പള്ളിക്കാര്‍ സംഭവം പുറത്തരിയിക്കാതെ ഇരിക്കുകയാണെന്നും പരാതിയുണ്ട്. ഇതിനിടെ പുതിയ വൈദികന്‍ ഇവിടെ ചാര്‍ജെടുക്കുകയും ചെയ്തിരിക്കുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ യുവതിയുമായി ഏറെ നാളായി പുരോഹിതനു ബന്ധമുണ്ടായിരുന്നതായാണ് അറിയുന്നത്.സംഗതി പുറത്തരിയിക്കാതെ ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് പള്ളിക്കാരുടെ ഭാഗത്ത്‌ നിന്നും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

Related Topics

Share this story