Times Kerala

ഉന്നിനെ തടിയനെന്നു വിശേഷിപ്പിച്ചില്ല, പിന്നെന്തിനാണ് തന്നെ വയസ്സനെന്നു വിളിച്ചത്- പരിഹസിച്ച് ട്രംപ്

 

ഹനോയ്, വിയറ്റ്‌നാം: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ താനൊരിക്കലും തടിയനെന്നോ കുള്ളനെന്നോ വിളിച്ച് പരിഹസിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നെന്തിനാണ് ഉന്‍ തന്നെ വയസ്സനെന്നും പറയുന്നതെന്നും ട്രംപ് ചോദിച്ചു.

എന്തൊക്കെയായാലും താന്‍ ഉന്നുമായി സുഹൃദ്ബന്ധം ഉണ്ടാക്കാനുള്ള കഠിനപ്രയത്‌നത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്നും ഉന്നിനെ പരിഹസിച്ച് ട്രംപ് ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസിലെ ഭ്രാന്തനായ വയസ്സന്‍’ എന്ന പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇരു പ്രസിഡന്റുമാരുടേയും പരസ്പരമുള്ള വിമര്‍ശനവും പരിഹാസവും ശക്തമായി നിലനില്‍ക്കുകയാണ്.

അതിനിടെ ഞായറാഴ്ച നടത്തിയ മറ്റൊരു ട്വീറ്റില്‍ ഉത്തര കൊറിയക്കെതിരെ കഠിനമായ വിലക്കുകള്‍ ഏര്‍പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് സമ്മതിച്ചതായി ട്രംപ് വെളിപെടുത്തി.

Related Topics

Share this story