chem

“എന്റെ തുടയിലൂടെ അയാളുടെ കൈകള്‍സഞ്ചരിച്ചു”തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെ നൃത്തരൂപത്തിലൂടെ അവതരിപ്പിച്ച് മൂന്ന് യുവതികള്‍

‘എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ നോക്കി മധുരമായി ചിരിച്ചു. ഞാന്‍ മടിയില്‍ ഇരുന്നതും അദ്ദേഹത്തിന്റെ കൈകള്‍ എന്റെ തുടയിലൂടെ സഞ്ചരിച്ചു. എന്റെ യോനിയില്‍ മേഞ്ഞുനടന്നു. എന്റെ മാറില്‍ അദ്ദേഹം സ്പര്‍ശിച്ചിരുന്നില്ല. കാരണം എന്റെ മാറ് അന്ന് വളര്‍ന്നിരുന്നില്ല. ഏഴുവയസ്സ് വളരെ ചെറിയ പ്രായമാണല്ലോ.. നടന്നത് ആരോടും പറയാതിരിക്കുന്നതിനായി അയാള്‍ എന്നെ വശീകരിച്ചു. അത് മറ്റാരുമായിരുന്നില്ല എന്റെ സഹോദരിയുടെ 57 വയസ്സുള്ള ട്യൂഷന്‍ അധ്യാപകനായിരുന്നു.’

മി ടൂ ക്യാമ്പെയ്‌നിന്റെ തുടര്‍ച്ചയെന്നോണം വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്കാണ് സോഷ്യല്‍മീഡിയയിലിപ്പോള്‍. തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെ നൃത്തരൂപത്തിലൂടെ അവതരിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മൂന്ന് യുവതികള്‍. ബോം സ്‌ക്വാഡാണ് ് തങ്ങളുടെ നൃത്തത്തിലൂടെ തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നൃത്തത്തില്‍ പങ്കെടുത്ത മൂന്ന് പേരും ഓരോ പ്രായത്തിലും ഓരോ ഇടങ്ങളിലും വച്ച് തങ്ങളുടെ ശരീരത്തിനും മനസ്സിനും നേരയുണ്ടായ കടന്നാക്രമണങ്ങളെ യാതൊരു മറയുമില്ലാതെ നൃത്തത്തിലൂടെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു. ‘അതിക്രമത്തിന് അത് ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ല. അതിക്രമം എന്നാല്‍ അതിക്രമം തന്നെയാണ്. അതിന് നേരെ നിശബ്ദത പാലിക്കരുത്. കാരണം അത് നിങ്ങളുടെ തെറ്റല്ല, ആവശ്യമെങ്കില്‍ സഹായം സ്വീകരിക്കണം.’ തങ്ങളുടെ വീഡിയോ പങ്കുവെച്ച് ബോം സ്‌ക്വാഡ് യുട്യൂബില്‍ കുറിച്ച വരികളുടെ തുടക്കമാണിത്. തുടര്‍ന്ന് അവര്‍ ഓരോരുത്തരായി തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വിവരിച്ചു. ഏറ്റവും ശ്രദ്ധേയം പുരുഷന്മാരെ അഭിസംബോധന ചെയ്ത് അവര്‍ അവസാനം ഉരുവിട്ട വാക്കുകളായിരുന്നു.

‘പ്രിയപ്പെട്ട പുരുഷന്മാരെ, ഞങ്ങള്‍ വെറും വസ്തുക്കളല്ല, നിങ്ങളുടെ സ്വത്തല്ല, ഞങ്ങളേക്കാള്‍ ഉയര്‍ന്നവരുമല്ല നിങ്ങള്‍. നിങ്ങള്‍ നേടിയതെല്ലാം ഞങ്ങള്‍ക്കും നേടാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് തൊട്ടടുത്താണ്. തോളോടേ തോള്‍ ചേര്‍ന്ന് എല്ലാ മേഖലയിലും. എന്തിന് നിങ്ങളില്‍ ഓരോരുത്തര്‍ക്കും ജന്മം നല്‍കിയത് പോലും ഞങ്ങളാണ്. നിങ്ങളുടെ ഭാര്യയോടും പെങ്ങളോടും മകളോടും അമ്മയോടും പറയരുത് എന്നും ചെയ്യരുത് എന്നും കരുതുന്നതൊന്നും മറ്റുള്ള സ്ത്രീകളോടും ആവര്‍ത്തിക്കരുത്. ഞാനെന്ത് ധരിക്കുന്നു എന്നുള്ളത് നിന്നെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ചോദിക്കട്ടെ ഞാനെന്ത് ധരിക്കണമെന്ന് പറയാന്‍ നീയാരാണ്. ഞാന്‍ ചിലപ്പോള്‍ ഷോട്‌സിലോ, ക്രോപ് ടോപ്പിലോ സല്‍വാര്‍ കമ്മീസിലോ, ബുര്‍ഖയിലോ ആയിരിക്കും.

അതേ കുറിച്ചോര്‍ത്ത് നീ വ്യാകുലപ്പെടുന്നത് എന്തിനാണ്. അത് നിന്നെ ബാധിക്കുന്ന കാര്യമല്ല, എന്റെ തിരഞ്ഞെടുപ്പാണത് എന്റെ തീരുമാനമാണത്. എന്റെ ആശ്വാസമാണത്. എന്നോട് അത് മാറ്റാനല്ല നീ പറയേണ്ടത്. പകരം നീ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.