Times Kerala

തെ​​രു​​വു​​നാ​​യ​​യു​​ടെ ആ​​ക്രമണം; ആ​​റു വ​​യ​​സു​​കാ​​രന് ഗു​​രു​​ത​ര പ​രി​ക്ക്

 

നെ​​ടു​​ങ്ക​​ണ്ടം: തെ​​രു​​വു​​നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​ന്നാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക്കു ഗു​​രു​​ത​ര പ​രി​ക്ക്. മു​​ണ്ടി​യെ​​രു​​മ സ്വ​​ദേ​​ശി ജ​​യ​​ൻ – സു​​ധ ദമ്പതിക​​ളു​​ടെ മ​​ക​​ൻ ആ​​റു വ​​യ​​സു​​കാ​​ര​​നാ​​യ സ​​ഞ്ജ​​യ്ക്കാ​​ണ് തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ മു​​ണ്ടി​യെ​​രു​​മ ക​​ല്ലാ​​ർ ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യ സ​​ഞ്ജ​​യ് സ്കൂ​​ൾ​​വി​​ട്ടു സ​​മീ​​പ​​ത്തു​​ത​​ന്നെ​​യു​​ള്ള വീ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്നു​​പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ടൗ​​ണി​​ൽ ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​നു ​സ​​മീ​​പം എ​​ത്തി​​യ കു​​ട്ടി​​യു​​ടെ മേ​​ൽ തെ​​രു​​വു​​നാ​​യ് ദേ​​ഹ​​ത്തു ചാടിക്കയറി മു​​ഖ​​ത്തും വ​​യ​​റി​​ലും കൈ​​കാ​​ലു​​ക​​ളി​​ലും പു​​റ​​ത്തും ക​​ടി​​ച്ചു. ഭ​​യ​​ന്നു നി​​ല​​വി​​ളി​​ച്ച കു​​ട്ടി​​യെ റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ക​​യും ​​ചെ​​യ്തു.

ഈ ​​സ​​മ​​യം ഇ​​തു​​വ​​ഴി കാ​​റി​​ലെ​​ത്തി​​യ​​വ​​ർ സം​​ഭ​​വം​ ക​​ണ്ടു കു​​ട്ടി​​യെ ര​​ക്ഷ​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​വ​​ർ​​ത​​ന്നെ കു​​ട്ടി​​യെ നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കുകയും പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Related Topics

Share this story