തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രകടനമായി എത്തിയ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസ് തടഞ്ഞു. പിന്നീട് ഡീൻ കുര്യാക്കോസ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.