Times Kerala

താത്പര്യം ഇല്ലെങ്കിൽ പൊക്കൊളു, എനിക്ക് വീടും കുടുംബവും ഉണ്ട്.! അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ്

 
താത്പര്യം ഇല്ലെങ്കിൽ പൊക്കൊളു, എനിക്ക് വീടും കുടുംബവും ഉണ്ട്.! അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ്

തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി രംഗത്ത്. താല്‍പര്യമില്ലെങ്കില്‍ ആഞ്ജലി വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തതെന്നാണ് അനസ് പറഞ്ഞത്.മാത്രമല്ല അഞ്ജലിയെ സുഹൃത്തുക്കളാണ് വഴി തെറ്റിക്കുന്നതെന്നും അനസ് പറഞ്ഞു.

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അഞ്ജലി വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു.

Related Topics

Share this story