Times Kerala

റി​വ​ഞ്ച് പോ​ണ്‍ ത​ട​യാ​ൻ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​ക​ണ​മെ​ന്നു ഫേ​സ്ബു​ക്ക്

 

ന്യു​യോ​ർ​ക്ക്: റി​വ​ഞ്ച് പോ​ണ്‍ (പ്ര​തി​കാ​ര മ​നോ​ഭാ​വ​ത്തോ​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്) ത​ട​യാ​ൻ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഫേ​സ്ബു​ക്ക്. ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ പ​ങ്കാ​ളി​ക​ൾ​ക്ക് മു​ന്പ് ന​ഗ്ന​ചി​ത്ര​ങ്ങ​ളോ, അ​ടു​ത്തി​ട​പ​ഴ​കു​ന്ന ദൃ​ശ്യ​ങ്ങ​ളോ അ​യ​ച്ചി​ട്ടോ പ​ക​ർ​ത്തി​യി​ട്ടോ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ, ബ​ന്ധം ത​ക​ർ​ന്ന​തി​നു​ശേ​ഷ​മോ മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി​യോ ഈ ​ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലെ​ത്തു​ന്ന​ത് ത​ട​യാ​നാ​ണ് ഫേ​സ്ബു​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ന് അ​യ​ച്ചു​ന​ൽ​കി​യാ​ൽ ഈ ​ചി​ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ഫേ​സ്ബു​ക്ക് ഡി​ജി​റ്റ​ൽ ഫിം​ഗ​ർ​പ്രി​ന്‍റു​ക​ൾ സൃ​ഷ്ടി​ക്കും. ഈ ​ഫിം​ഗ​ർ​പ്രി​ന്‍റു​ക​ൾ മെ​സ​ഞ്ച​റി​ലൂ​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം ഫിം​ഗ​ർ​പ്രി​ന്‍റു​ക​ൾ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​വ​രെ തി​രി​ച്ച​റി​യാ​നും പി​ടി​കൂ​ടാ​നും സ​ഹാ​യി​ക്കും.

ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു മു​ന്പ് ഓ​ണ്‍​ലൈ​നി​ൽ ഇ ​സേ​ഫ്റ്റി ക​മ്മി​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലു​ള്ള ഒ​രു ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം. ഇ​തി​നു​ശേ​ഷം ഇ ​സേ​ഫ്റ്റി ക​മ്മി​ഷ​ണ​റാ​ണ് ഈ ​ചി​ത്രം ഫേ​സ്ബു​ക്കി​നു കൈ​മാ​റു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ കൈ​യി​ലെ​ത്തി​യ ചി​ത്രം പി​ന്നീ​ട് ഡി​ജി​റ്റ​ൽ ഇ​മേ​ജാ​യി മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​യ​ച്ചു​ന​ൽ​കി​യ ചി​ത്ര​ങ്ങ​ൾ വ​ള​രെ കു​റ​ച്ചു​കാ​ല​ത്തേ​ക്കു മാ​ത്ര​മേ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യു​ള്ളു​വെ​ന്നും ഇ​ത് പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള​ള ത​ന്ത്ര​മൊ​രു​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്ന് ഫേ​സ്ബു​ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Related Topics

Share this story