Nature

കാല്‍ പാദങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ നാരങ്ങ

നാരങ്ങയുടെ ഔഷധഫലങ്ങള്‍ ശാസ്ത്രം അംഗീകരിച്ചിട്ടു കാലങ്ങളായി. കാല്‍ പാദങ്ങളുടെ സൗന്ദര്യം നിലനിര്‍ത്തുന്നതിലും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും നല്ലതാണ്.
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച്‌ മഞ്ഞക്കരു ഒഴിവാക്കി അതിലേക്കൊരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങനീരും ഏതാനും തുള്ളി ആവണക്കെണ്ണയും ചേര്‍ക്കുക. പിന്നീട് ഒരു സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിനു മുമ്ബായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്തുമിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്നുതവണ ആവര്‍ത്തിക്കുക വഴി അഴകും ആരോഗ്യവുമുള്ള പാദങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.

You might also like

Comments are closed.