Times Kerala

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്

 
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്. ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ഭൗതികസൗകര്യങ്ങൾക്കുമായാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് പഞ്ചായത്തുകൾക്ക് നൽകുന്നത്. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ജനങ്ങൾക്ക് ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണിത്.

ഐ.എസ്.ഒ പ്രഖ്യാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താക്ക് അലി അദ്ധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ് നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.എ. അബൂബക്കർ ഹാജി, ഷാജിത ഹംസ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എം. വിനീത് എന്നിവർ പങ്കെടുത്തു.

Related Topics

Share this story