Times Kerala

‘ഹാപ്പി സർദാർ’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഹാപ്പി സർദാർ’ചിത്രത്തിന്റെ   പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഹാപ്പി സര്‍ദാറി’ലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫാണ്.

മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത് .സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്

Related Topics

Share this story