കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു ഭീകരനെ വധിച്ചതായും റിപ്പോർട്ടുണ്ട്. താലിബാനാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
Also Read