Times Kerala

‘വാര്‍ത്തകള്‍ ഇതവരെ’;ചിത്രം രണ്ടാം വാരത്തിലേക്ക്

 
‘വാര്‍ത്തകള്‍ ഇതവരെ’;ചിത്രം രണ്ടാം വാരത്തിലേക്ക്

മനോജ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായം നേടി ചിത്രം രണ്ടാം വാരത്തിലേക്ക് മുന്നേറുന്നു .

സിജു വില്‍‌സണ്‍, വിനയ് ഫോര്‍ട്ട്, സൈജു കുറിപ്പ്,അലന്‍സിയര്‍,സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരങ്ങളായ നെടുമുടി വേണു,നന്ദു, മാമുക്കോയ,ഇന്ദ്രന്‍സ്,കൊച്ചു പ്രേമന്‍,വിജയരാഘവന്‍,ബാലചന്ദ്രന്‍ എന്നിവരാണ്ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത് . പുതുമുഖ താരം അഭിരാമി ഭാര്‍ഗ്ഗവന്‍ ആണ് നായികയായി വേഷമിടുന്നത്

Related Topics

Share this story