Times Kerala

തെന്മലയില്‍ ബസ്സിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

 

കൊല്ലം: തെന്മലയില്‍, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണംവിട്ട് ബൈക്കിലും കാറിലും ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖില്‍ (23) ആണ് മരിച്ചത്. ഗുരുതരമായ പരുക്കുള്ള രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ ഒന്‍പത് പേരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെന്മല ഡാം ജങ്ഷനില്‍ മൂന്നുമണിയോടെ ആയിരുന്നു അപകടം.

Related Topics

Share this story