Times Kerala

തക്കാളി ജ്യൂസ്

 

സ്‌കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വളരെ ടേസ്റ്റിയായ ഒരു വിഭവം കൂടിയാണിത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

ചേരുവകള്‍

തക്കാളി- 2 എണ്ണം

ഉപ്പ്- പാകത്തിന്

കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍

ഐസ് ക്യൂബ്- ആവശ്യത്തിന്

നാരങ്ങാനീര്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തക്കാളി ഫ്രീസറില് വെച്ച് നന്നായി തണുപ്പിക്കുക. ശേഷം തക്കാളി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം.

Related Topics

Share this story