Times Kerala

ചിപ്സ്

 

പച്ച ഏത്തക്കായ,മഞ്ഞൾ പൊടി
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

പാചക രീതി : ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് അതിൽ 1/2 ടേബിൾ സ്പൂൺ ഉപ്പും 1/2 ടേബിൾ സ്പൂൺ മഞ്ഞളും ചെത്ത് കലക്കണം.
അതിലേക്കു ഏത്തക്കായ തൊലി കളഞ്ഞത് 10 മിനിറ്റ് മുക്കി വെക്കണം. ശേഷം നന്നായി ഈർപ്പം തുടച്ചു കളയണം .
ഒരു സ്ലൈസർ ഉപയോഗിച്ച് ഏത്തക്കായ ഒരേ കനത്തിൽ മുറിച്ചെടുക്കുക.

ചീനി ചട്ടിയിൽ എണ്ണ നന്നായി ചൂടായി വരുമ്പോൾ ഏത്തക്കായ കുറേശെ ഇടാം. പതുക്കെ ഇളക്കി കൊടുക്കാം.ആവശ്യമെങ്കിൽ ഉപ്പു വെള്ളം ഇതിലേക്ക് ഒഴിക്കാവുന്നതാണ് .മീഡിയം തീയിൽ സ്വർണ നിറം ആകുന്നതുവരെ വറുക്കുക .

ശേഷം ഇവ കോരി മാറ്റി അരിപ്പ പോലുള്ള പാത്രത്തിലോ ,അധികമുള്ള എണ്ണമയം നീക്കം ചെയ്യാൻ ചിപ്സ് ,പേപ്പർ ടവൽലേക്ക് മാറ്റാം.

 

Related Topics

Share this story