Times Kerala

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ഇന്ന് തുടക്കം

 

ഷാര്‍ജ: മുപ്പത്തിയറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാവും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രസാധകര്‍ പങ്കെടുക്കും.

‘എന്‍റെ പുസ്തകത്തിലെ ലോകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മുപ്പത്തിയറാമത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അല്‍തവൂന്‍ എക്സ്പോസെന്‍ററില്‍ ഇന്ന് തുടക്കമാവും. 11 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തില്‍ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രസാധകര്‍ പങ്കെടുക്കും. 14,625 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹാളുകളിൽ 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കും.

2,600 കലാ, സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മറ്റൊരു ആകർഷണം മലയാളത്തില്‍ നിന്നും എംടി. വാസുദേവന്‍നായര്‍, സംവിധായകന്‍ കമല്‍ തുടങ്ങി സാംസ്കാരിക നായകന്മാരുടെ നിര ലോകത്തെ ഏറ്റവും വലിയ മുന്നാമത്തെ പുസ്തകമേളയുടെ ഭാഗമാവും. ഇന്ത്യൻ പ്രസാധകരുടെ സ്റ്റാളുകൾ പുതുതായി നിർമിച്ച ഹാൾ നമ്പർ ഏഴിലായിരിക്കും. 2,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഏഴാം നമ്പർ ഹാളിൽ കേരളത്തിൽ നിന്നുള്ള പ്രസാധകരാണ് മുഖ്യമായും സ്ഥാനം പിടിക്കുക. 48 രാജ്യങ്ങളിൽ നിന്ന് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടെ 393 അതിഥികൾ മേളയെ അലങ്കരിക്കും. യു.കെ ആണ് ഇത്തവണത്തെ അതിഥി രാജ്യം. പ്രത്യേക പരിചണം ആവശ്യമുള്ള കുട്ടികളുടെ നൂറോളം പുസ്തകങ്ങൾ വിവിധ ദിവസങ്ങളിലായി മേളയില്‍ പ്രകാശനം ചെയ്യും.

Related Topics

Share this story